Tuesday 19 July 2016

ലോകമേ യാത്ര - സിസ്റ്റര്‍ മേരി ബനീഞ്ജ


സരിഗമപധ’ – കൊച്ചുവീണ ഞാനി-
ന്നമരുവതുന്നതഗായകന്റെ കയ്യില്
ഒരു നിമിഷവുമെന്നെയെങ്ങു മേവി-
ട്ടകലുവതങ്ങു സഹിയ്ക്കയില്ല നൂനം.


ലോകമേ യാത്ര
 തുറക്കുകില്ലെനിക്കുവേണ്ടി മേലിലിക്കവാട, മീ
യറയ്ക്കകത്തു ദീപമെന്നെയോര്‍ത്തിനിത്തെളിച്ചിടാ
വിരിക്കുകില്ലെനിക്കു മെത്ത, സോദരങ്ങളൊത്തു ഞാ
നിരിക്കുകില്ലിതിന്നകത്തു ഭക്ഷണത്തിനായിനി

നിനക്കതിഷ്ടമെങ്കിലോ വരാം വിരോധമില്ല ഞാന്
നിനച്ചിടുന്നതില്ല നിന്നെയാട്ടി ദൂരെയാക്കുവാന്
എനിയ്ക്കു നീയുപദ്രവം വരുത്തിടാതെ നോക്കിയാ
ലനിഷ്ടമിങ്ങൊരിക്കലും ഭവിക്കയില്ല നിശ്ചയം.

ഒരിക്കലീ ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം, വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാല്
കരത്തിലുള്ളതൊക്കെ നാമതിര്ത്തിയില് ത്യജിക്കണം.



പ്രഭാവതി
തരുണിമണികളെപ്പോലുള്ളലിഞ്ഞുള്ള രാഗം
പുരുഷരിലൊരുനാളും കാണ്‍‌മതിലെന്തു ചെയ്യാം
ചതികളുമിതുമട്ടില്‍ പൂരുഷന്മാര്‍ തുടര്‍ന്നാല്‍

സതികളവര്‍ ശപിക്കും ലോകമെല്ലാം നശിക്കും.

1 comments:

Param

ബാക്കി ഭാഗങ്ങളും കൂടിയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

Post a Comment

Newer Post Home

Most Popular

Blogroll

About

Blogger templates

 

Blog Archive

Followers

 

Advertising

Templates by Nano Yulianto | CSS3 by David Walsh | Powered by {N}Code & Blogger