എന്തിന് മര്‍ത്ത്യായുസ്സില്‍
സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-അല്ല
മാത്രകള്‍ മാത്രം
പ്രിഥ്വിയിലന്നു മനുഷ്യര്‍
നടന്ന
പദങ്ങളി പ്പൊഴധോമുഖ
വാമനര്‍,
ഇത്തിരി വട്ടം മാത്രം
കാണ്മവര്‍,
ഇത്തിരി വട്ടം
ചിന്തിക്കുന്നവര്‍.
എത്ര വിചിത്ര മുദാരം,
മാനവ-
രൊത്തു തിമർക്കുമൊരുൽസാഹം
ഹാ കഷ്ടം! നരജീവിതം ദുരിത,
മീ ശോകം മറക്കാന് സുഖോ-
ദ്രേകം ചീട്ടുകളിക്കയാം
ചിലര്, ചിലര്ക്കാകണ്ഠപാനം പ്രിയം,
മൂകം മൂക്കിനു നേര്ക്കു
കാണ്മു ചിലരിന്നേകം ശിവം സുന്ദരം,
ശ്ലോകം ചൊല്ലിയിരിപ്പു
ഞങ്ങള് ചില, രീ ലോകം
വിഭിന്നോത്സവം !
0 comments:
Post a Comment